KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി പാലത്തിൻ്റെ ഇരുവശങ്ങളിലും സുരക്ഷാവേലി നിർമ്മിക്കണം: ബി.ജെ.പി.

കൊയിലാണ്ടി: മുത്താമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പാലത്തിൻ്റെ ഇരുവശത്തും ഉയരത്തിൽ സുരക്ഷാ വേലി നിർമ്മിക്കണമെന്നും പാലത്തിലെ തെരുവ് വിളക്കുകൾ കൃത്യമായി പ്രവൃത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ബി ജെ പി. നടേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി അതുൽ പെരുവട്ടൂർ, നടേരി ഏരിയ പ്രസിഡണ്ട് വി.കെ ഷാജി, കെ.വി. സുരേഷ്, എ.കെ. ബിന്ദു  എന്നിവർ സംസാരിച്ചു.
Share news