മൂടാടി മലബാർ കോളേജ് രണ്ടാം വർഷ ബി ബി എ വിദ്യാർഥികൾ ചിൽഡ്രൻസ് ഡേ ആഘോഷിച്ചു
മൂടാടി: മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മൂടാടിയിലെ രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥികൾ ചിൽഡ്രൻസ് ഡേ ആഘോഷിച്ചു. ചോറോട് ബഡ്സ് സ്കൂളിൽ നടന്ന പരിപാടിയിൽ ബി ബി എ ഡിപ്പാർട്ട്മെൻറ് HOD ജിംലാ കെ വി, ഡിപ്പാർട്ട്മെന്റിലെ മറ്റു ടീച്ചേഴ്സും ആഘോഷങ്ങളിൽ പങ്കാളികളായി. സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി കേക്ക് മുറിച്ചും സമ്മാനങ്ങൾ വിതരണം ചെയ്തും, കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ടുമാണ് വിദ്യാർത്ഥികൾ ചിൽഡ്രൻസ് ഡേ ആഘോഷിച്ചത്.



