രാഹുലിനെതിരായ രണ്ടാമത്തെ കേസ്: മൊഴിയെടുക്കുന്നതിനായി അതിജീവിതക്ക് നോട്ടീസ് അയച്ച് പൊലീസ്
.
രാഹുലിനെതിരായ രണ്ടാമത്തെ കേസിലെ അതിജീവിതക്ക് നോട്ടീസ് അയച്ച് പൊലീസ്. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത പരാതി അയച്ച മെയിലിലേക്ക് നോട്ടീസ് അയച്ചത്. മറുപടി ലഭിച്ചാൽ ഉടൻ തന്നെ മൊഴിയെടുക്കും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഉടൻ വിധി പറയും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.




