ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളജിൽ സീറ്റുകൾ ഒഴിവുണ്ട്

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളജിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒന്നാം വർഷ എം. കോം, എം.എസ്.സി കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലായി പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകളാണ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്ത താത്പര്യമുള്ള പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർ ആഗസ്റ്റ് 6 ബുധനാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
