KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂ‌ട്ടർ യാത്രക്കാരൻ മരണപെട്ടു

ഉള്ളേരി: തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂ‌ട്ടർ യാത്രക്കാരൻ മരണപെട്ടു. നടുവണ്ണൂർ കരുണാലയത്തിൽ നൊട്ടോട്ട് മുരളീധരൻ (57) ആണ് മരിച്ചത്.  ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു അപകടം.
.
.
കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന എ.സി ഗ്രൂപ്പിന്റെ ബസ്  സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരളീധരനെ ഉടൻ ഉള്ളേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപെട്ടത്.
Share news