KOYILANDY DIARY.COM

The Perfect News Portal

കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ഹര്‍ഷിനയെ  പി. സതീദേവി സന്ദര്‍ശിച്ചു

കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരിയായ ഹര്‍ഷിനയെ സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി സന്ദര്‍ശിച്ചു. പന്തീരാങ്കാവിലെ വീട്ടിലെത്തിയാണ് ഹര്‍ഷിനയെ സതീദേവി കണ്ടത്. ഹര്‍ഷിനയ്ക്ക് നീതി ലഭിക്കാന്‍ ഇടപെടുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി.

പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണം. വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവരണമെന്നും പി സതീദേവി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി നേരിട്ടത്തി ഹര്‍ഷിനയെ കണ്ട് സംസാരിച്ചതും സമരം അവസാനിപ്പിച്ചതും. സംഭവത്തില്‍ രണ്ടാഴ്ചക്കകം നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു.

മന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നു എന്നും സമരം നിര്‍ത്തുന്നു എന്നും ഹര്‍ഷീന അറിയിക്കുകയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹര്‍ഷിന.

Advertisements

2017 ലാണ് കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷികയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. മുന്‍പ് 2012ലും 2016 ലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തന്നെയായിരുന്നു ശാസ്ത്രക്രിയ നടന്നത്. എന്നാല്‍ ഈ കത്രിക മെഡിക്കല്‍ കോളജിന്റെതല്ലെന്ന് ആരോഗ്യ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Share news