രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; നാല് കുട്ടികള്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ് അപകടം. ജലവാറിലെ പിപ്ലോഡി പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂരയും ഭിത്തിയുമാണ് തകര്‍ന്നുവീണത്. അപകടത്തിൽ നാല് കുട്ടികൾ മരിച്ചു. പതിനേഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം ഉണ്ടായത്. നിരവധി വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. വിവരം ലഭിച്ചയുടനെ ജലവാർ കളക്ടറും എസ്പി അമിത് കുമാർ ബുദാനിയയും അപകട സ്ഥലത്തെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

