KOYILANDY DIARY.COM

The Perfect News Portal

സ്കോളർഷിപ്പ് വിതരണം നടത്തി

സ്കോളർഷിപ്പ് വിതരണം നടത്തി. കൊയിലാണ്ടി: സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ പഠനത്തിൽ മികവ് പുലർത്തിയ പ്രൊഫഷനൽ കോളേജ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. സീനിയർ ചേംബർ സ്ഥാപകൻ പി. പി. പ്രേമാനന്ദിൻ്റെ ഓർമ്മക്കായി സീനിയർ ചേംബർ ഇൻ്റർനാഷനൽ ഫൗണ്ടേഷനാണ് 10000 രൂപ വീതമുള്ള സ്കോളർഷിപ്പ് ഒരുക്കിയത്. 30 പേരാണ് ആദ്യ ഘട്ടത്തിൽ സ്കോളർഷിപ്പിന് അർഹരായത്.
സീനിയർ ചേംബർ ദേശീയ ഡയറക്ടർ പി. പി. എഫ്. ജോസ് കണ്ടോത്ത് സ്കോളർഷിപ്പ് വിതരണം ചെയ്തു. യോഗത്തിൽ സീനിയർ ചേംബർ പ്രസിഡണ്ട് സി. കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. നാഷനൽ  കോർഡിനേറ്റർ പി. ഇ. സുകുമാർ, അഡ്വക്കറ്റ് ജതീഷ് ബാബു, ഇ. ചന്ദ്രൻ പത്മരാഗം, രവീന്ദ്രൻ കോമത്ത്, മനോജ് വൈജയന്തം, രാഖി ലാലു, ബിജു നിപാൽ. പി. വി എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.
Share news