KOYILANDY DIARY.COM

The Perfect News Portal

പട്ടികജാതി ക്ഷേമ സമിതി കൊല്ലം ലോക്കൽ സമ്മേളനം

കൊയിലാണ്ടി: പട്ടികജാതി ക്ഷേമ സമിതി (പികെഎസ്) കൊല്ലം ലോക്കൽ സമ്മേളനം കൈതവളപ്പിൽ നാരായണൻ നഗറിൽ (പെരുങ്കുനി) ജില്ലാസെക്രട്ടറി ഒ.എം ഭരദ്വാജ് ഉദ്‌ഘാടനം ചെയ്തു. പി പി രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. മുതിർന്ന പ്രവർത്തകൻ ബാലകൃഷ്ണൻ പതാക ഉയർത്തി, ഏരിയ പ്രസിഡണ്ട് പി കെ രാജേഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ എക്സിക്യൂട്ടീവ് അംഗം എൻ വി രമേശൻ, എം വി കൃഷ്ണൻ, ഇ പി ഷിജിത, പി ടി പ്രേമ, കൗൺസിലർ വലിയാട്ടിൽ രമേശൻ, പി പി രാജീവൻ എന്നിവർ സംസാരിച്ചു.

പ്രശസ്ത കലാകാരൻ ഗംഗാധരൻ പെരുങ്കുനി, മുൻ ജെ സി ടി മിൽസ് ഫുട്ബാൾ താരവും പി കെ എസ് ലോക്കൽ കമ്മിറ്റി അംഗവുമായ വി വി വാസു എന്നിവരെ ഓ എം ഭരദ്വാജ് പൊന്നാട അണിയിച്ച് ആദരിച്ചു. എം വി കൃഷ്ണൻ (പ്രസിഡണ്ട്), പി പി രാധാകൃഷ്ണൻ (സെക്രട്ടറി), എം സുബ്രമണ്യൻ (ട്രഷറർ) എന്നിവരെ സമ്മേളനം ഭാരവാഹികളായി തെരെഞ്ഞെടുത്തു

Share news