KOYILANDY DIARY.COM

The Perfect News Portal

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

.

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. തൃശൂർ സ്വദേശി സ്വാധിക് റഹിം പ്രതിയായ സേവ് ബോക്സ് ബിഡ്ഡിങ് ആപ് കേസിലാണ് ചോദ്യം ചെയ്യൽ. ഇത് രണ്ടാം തവണയാണ് ജയസൂര്യയെ കേസിൽ ചോദ്യം ചെയ്യുന്നത്.

 

ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ്പ് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. പിന്നാലെ സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് നടനെ ചോദ്യം ചെയ്യുന്നത്. ജയസൂര്യയെയും ഭാര്യ സരിത ജയസൂര്യയെയും ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

Advertisements
Share news