കൊല്ലം യു പി സ്കൂളിലെ വായനാ വാരാഘോഷത്തിന്റെ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സത്യചന്ദ്രൻ പൊയിൽക്കാവ് നിർവഹിച്ചു

കൊയിലാണ്ടി: കൊല്ലം യു പി സ്കൂളിലെ വായനാ വാരാഘോഷത്തിന്റെ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരൻ സത്യചന്ദ്രൻ പൊയിൽക്കാവ് നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ടി മനോജ് അധ്യക്ഷത വഹിച്ചു, എം. പി. ടി. എ പ്രസിഡണ്ട് ഷിജിത, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ സി, വന്ദന വി, സുസ്മിത ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപിക ജിസ്ന എം സ്വാഗതവും ലിൻസി എസ് നന്ദിയും പറഞ്ഞു.
