KOYILANDY DIARY.COM

The Perfect News Portal

സസ്നേഹം – കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം

‌കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ധീര ജവാൻ രഞ്ജിത്ത് കുമാർ നഗറിൽ (സ്കൂൾ ഓഡിറ്റോറിയം)  വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയില്‍ നഗരസഭാ ചെയർമാൻ സുധകിഴക്കെപ്പാട്ട് മുഖ്യാതിഥിയായിരുന്നു.
.
.
ഉദ്ഘാടന സമ്മേളനത്തിൽ കൗൺസിലർമാരായ  കോളോത്ത് വത്സരാജ്, ചന്ദ്രിക, സ്കൂൾ മാനേജർ എൻ ഇ മോഹനൻ നമ്പൂതിരി, ഹെഡ് മാസ്റ്റർ സി ഗോപകുമാർ,വി സുന്ദരൻ മാസ്റ്റർ, കെ സുകുമാരൻ, കെ കെ ബിന്ദു, സി പി മോഹനൻ, നുറുദ്ദീൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂർവ്വഅധ്യാപരെ ആദരിച്ചു.
.
തുടർന്ന് നടന്ന സ്കൂൾ ഓർമ്മകളിലൂടെ എന്ന പരിപാടി ജില്ലാ ജഡ്ജി ജയരാജ്  ഉദ്ഘാടനം ചെയ്തു. ‌കൽപ്പറ്റ നാരായണൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. അധ്യാപക അവാർഡ് ജേതാവ് ലളിത ടീച്ചർ, മധുപാൽ, പ്രജേഷ് മാസ്റ്റർ എന്നിവർ പരിപാടിയിൽ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Share news