KOYILANDY DIARY.COM

The Perfect News Portal

സർവോദയ വായനശാല കീഴ്പ്പയ്യൂർ 2026 ഫെബ്രുവരി 8 ന് റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

.
കീഴ്പ്പയ്യൂർ: സർവോദയ വായനശാല കീഴ്പ്പയ്യൂർ 2026 ഫെബ്രുവരി 8 ന് റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനുജ കെ. കെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖിൽ ബി പി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ മേപ്പയ്യൂർ നോർത്ത് മേഖല ചെയർമാൻ പി. കെ. ഷിംജിത്ത് മുഖ്യാതിഥിയായി.
അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ എ സുഭാഷ് കുമാർ വിഷയാവതരണം നടത്തി. ബാലവേദി ഭാരവാഹികളായ ആരതി ഒ, അഭിനവ് ഒ. ടി, അലീന എൻ എസ്,  വനിതാവേദി ഭാരവാഹികളായ ഷീന കെ, സുധ തത്തോത്ത്, യുവജനവേദി ഭാരവാഹികളായ ആതിര കെ എം, ആദിത്യ ഒ എന്നിവർ പങ്കെടുത്തു. വായനശാല സെക്രട്ടറി ജതീഷ് കെ. സ്വാഗതവും വായനശാല ജോയിന്റ് സെക്രട്ടറി കെ. സി നാരായണൻ നന്ദിയും പറഞ്ഞു. 
Share news