വിദ്യാർത്ഥികൾക്ക് വേദിയിൽ അവസരം കൊടുത്ത് “സർഗ്ഗച്ചുവര്”

ചിങ്ങപുരം: വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിൽ വായനാദിനത്തിൽ “സർഗ്ഗച്ചുവര്” ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസുകളിലെയും മുഴുവൻ കുട്ടികളുടെയും സർഗാത്മക രചനകൾ പ്രദർശിപ്പിക്കുന്ന “സർഗ്ഗച്ചുവര്” വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ്. പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ലീഡറും, വിദ്യാർത്ഥിയുമായ എം.കെ വേദ അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപിക എൻ. ടി. കെ സീനത്ത്, വിദ്യാരംഗം കോഡിനേറ്റർ വി.ടി ഐശ്വര്യ, എസ്.ആർ.ജി കൺവീനർ പി. കെ. അബ്ദുറഹ്മാൻ മാസ്റ്റർ, സി. ഖൈറുന്നീസ്സബി, വി.ടി. ഐശ്വര്യ, പി. നൂറുൽ ഫിദ, അശ്വതി വിശ്വൻ എന്നിവർ സന്നിഹിതരായി. എം. എസ്. ശ്രിയ സ്വാഗതവും എസ്. അദ്വിത നന്ദിയും പറഞ്ഞു.
