KOYILANDY DIARY.COM

The Perfect News Portal

എസ്എആർബിടിഎം ഗവ. കോളജിലെ 1991-93 വർഷത്തെ പ്രീ ഡിഗ്രി കോമേഴ്‌സ് വിഭാഗം കൂട്ടായ്മയുടെ വാർഷിക സംഗമം സംഘടിപ്പിച്ചു

.

എസ്എആർബിടിഎം ഗവ. കോളജ് 1991-93 വർഷത്തെ പ്രീ ഡിഗ്രി കോമേഴ്‌സ് വിഭാഗം കൂട്ടായ്മയുടെ വാർഷിക സംഗമം കൊയിലാണ്ടി കെഎംആർ വ്യാപാര ഹാളിൽ വെച്ച് നടന്നു. കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലറായ അഡ്വ: പി. ടി. ഉമേന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. പ്രിയ സഹപാഠി കൂടിയായ അഡ്വ: ഉമേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.  കൂട്ടായ്മയുടെ പ്രസിഡണ്ട് അഭിലാഷ് ടി. കെ അധ്യക്ഷത വഹിച്ചു.

 

സെക്രട്ടറി പ്രവീൺ കൊയിലാണ്ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിജു നാഗത്തിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി അഭിലാഷ്. ടി. കെ (പ്രസിഡണ്ട്‌), പ്രവീൺ പെരുവട്ടൂർ (സെക്രട്ടറി), പ്രഭീഷ് കൊല്ലം (വൈസ് പ്രസിഡണ്ട്‌), പ്രവീൺ കൊയിലാണ്ടി (ജോയിന്റ് സെക്രട്ടറി), ബിജു നാഗത്തിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് കരോക്കേ ഗാനമേളയും മറ്റ് കലാപരിപാടികളും അരങ്ങേറി.

Advertisements
Share news