എസ്എആർബിടിഎം ഗവ. കോളജ് കൊയിലാണ്ടി പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടിന്റെ ഓണാഘോഷം പുറക്കാട് ശാന്തി സദനിൽ വെച്ച് ആഘോഷിച്ചു

കൊയിലാണ്ടി: എസ്എആർബിടിഎം ഗവ. കോളജ് കൊയിലാണ്ടി പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടിന്റെ ഓണാഘോഷം പുറക്കാട് ശാന്തി സദനിൽ വെച്ച് ആഘോഷിച്ചു. പ്രശസ്ത ഫൈബർ ആർട്ടിസ്റ്റ് ബാബു കോളപ്പുള്ളി ഉദ്ഘാടനം ചെയ്തു. കൂട്ട് പ്രസിഡണ്ട് ഷിജിത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖ മിമിക്രി, സിനിമ താരം മധുലാലിനെയും, പ്രശസ്ത നാടൻ പാട്ട് കലാകാരൻ അജീഷ് മുചുകുന്നിനെയും ആദരിച്ചു.

ശാന്തി സദൻ മാനേജർ അബ്ദുൽ സലാം ഹാജി ആമുഖ പ്രസംഗം നടത്തി. അസീസ് മാസ്റ്റർ, സി. അശ്വനി ദേവ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിനു വി വി മേലൂർ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികൾ അരങ്ങേറി. ശാന്തി സദൻ പ്രിൻസിപ്പൽ ഇൻ ചാർജ് മനീഷ ടീച്ചർ സ്വാഗതവും സി വി രാജേഷ് നന്ദിയും പറഞ്ഞു.
