SARBTM ഗവ. കോളജ് 1990-2000 ബാച്ചിലെ കൂട്ടായ്മയായ കൂട്ടിന്റെ ഓണാഘോഷം ആഗസ്ത് 27ന്

കൊയിലാണ്ടി SARBTM ഗവ. കോളജ് കൊയിലാണ്ടിയുടെ 1990-2000 ബാച്ച് വാട്സാപ്പ് കൂട്ടായ്മയായ കൂട്ടിന്റെ ഓണാഘോഷം ആഗസ്ത് 27ന് നടക്കും. പുറക്കാട് ശാന്തി സദൻ സ്പെഷ്യൽ സ്കൂളിൽ വെച്ചാണ് നടത്തുന്നത്. കേരളത്തിലെ സ്പെഷ്യൽ സ്കൂകളിൽ ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുത്ത അഞ്ചിൽ ഉൾപ്പെടുന്ന വിദ്യാലയമാണിത്. പരിപാടയുടെ ഉദ്ഘാടനം ഇന്റർനാഷണൽ വോക്കേഷണൽ ട്രൈനെർ ബാബു കോളപ്പള്ളി നിർവഹിക്കും.

പ്രസ്തുത ചടങ്ങിൽ പ്രഥമ ചെരിയേരി പുരസ്കാരം നേടിയ മധുലാൽ കൊയിലാണ്ടിയേയും തേഞ്ഞിപ്പാലം ഗോത്രയുടെ നാടൻപാട്ടിൽ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നേടിയ അജീഷ് മുചുകുന്നിനെയും ആദരിക്കുന്നു. കൂട്ട് പ്രസിഡണ്ട് ഷെജിത്ത് എം വി, സെക്രട്ടറി പ്രീത മഞ്ജു, പ്രോഗ്രാം കൺവീനർ ബിനു വിവി മേലൂർ, ട്രഷറർ അനീഷ് കെ വി, ശാന്തി സദനം മാനേജർ അബ്ദുസ്സലാം ഹാജി, അസീസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
