സാരഥി തൃക്കോട്ടൂർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

തിക്കോടി: സാരഥി തൃക്കോട്ടൂർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി സമ്മാന വിതരണം നടത്തി. പ്രസിഡണ്ട് പി. കെ. ബാലചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഇളം തലമുറക്കാരുടെ നിറ സാന്നിധ്യം കൊണ്ട് ഓണാഘോഷം വേറിട്ടൊരു പരിപാടിയായി മാറി. സാഹോദര്യത്തിൻറെയും സ്നേഹത്തിൻറെയും മഹത്തായ ഒരു ചിത്രമാണ് സാരഥി തൃക്കോട്ടൂർ സമൂഹത്തിൻറെ നെഞ്ചിലേക്ക് പകർത്തി വിട്ടത്. ചടങ്ങിൽ സെക്രട്ടറി മഠത്തിൽ രാജീവൻ സ്വാഗതം പറഞ്ഞു.
