KOYILANDY DIARY.COM

The Perfect News Portal

സഞ്ജു മലയാളികളുടെ അഭിമാനം; സർക്കാർ ഔദ്യോഗിക സ്വീകരണം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

.

ട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളെയർ ഓഫ് ദ ടൂർണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സഞ്ജു സാംസൺ കേരളത്തിൻ്റെ പുത്രൻ. കേരളത്തിൻ്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിൻ്റെ പ്രശംസ നേടി. ഔദ്യോഗിക സ്വീകരണം ഒരുക്കും. ഇക്കാര്യം സഞ്ജുവിൻ്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. അർഹമായ സ്വീകരണം ഒരുക്കും. സഞ്ജുവിൻ്റെ PA യെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

 

Share news