കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഗീത സഭ കൊയിലാണ്ടി മനയടത്ത് പറമ്പ് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ സംഗീത നിശ അവതരിപ്പിച്ചു.സംഗീതാദ്ധ്യാപകൻ പ്രേമൻ മാസ്റ്റർ വടകരയുടെ നേതൃത്വത്തിൽ നാൽപ്പതോളം വിദ്യാർത്ഥികൾ സംഗീത പരിപാടിയിൽ പങ്കെടുത്തു.