KOYILANDY DIARY.COM

The Perfect News Portal

ബൂത്ത് സന്ദർശനത്തിൻ്റെ മറവിൽ സംഘർഷമുണ്ടാക്കി സന്ദീപ് വാര്യർ

.

പോളിംഗ് ബൂത്ത് സന്ദർശനത്തിൻ്റെ മറവിൽ സംഘർഷമുണ്ടാക്കി യു.ഡി.എഫ്. സ്ഥാനാർത്ഥി സന്ദീപ് വാര്യർ. ബൂത്ത് ഏജൻ്റുമാരോടും പോളിംഗ് ഉദ്യോഗസ്ഥരോടും പോലീസിനോടും തട്ടിക്കയറി ഭീഷണി മുഴക്കിയതായി പരാതി. പിലിക്കോട് പുത്തിലോട് എയുപി സ്കൂളിലെ 137-ാം നമ്പർ ബൂത്തിലാണ് സംഭവം. യുഡിഎഫ്. ഏജന്റ് കള്ളവോട്ട് ആരോപിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

 

വോട്ട് ചെയ്യാനെത്തിയ ആൾ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളിൽ വാക്കുതർക്കം രൂക്ഷമായി. സന്ദീപ് വാര്യർ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. സ്ഥാനാർത്ഥിയുടെ ഇടപെടൽ ബൂത്തിനുള്ളിൽ വാക്കേറ്റത്തിന് കാരണമായി. സംഭവത്തെ തുടർന്ന് എൽ.ഡി.എഫ്. പ്രവർത്തകരും മറ്റും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എൽ ഡി എഫ് പ്രവർത്തകർ ആരോപിച്ചു.

Advertisements

 

Share news
error: Content is protected !!