പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വേളൂർ വെസ്റ്റിൽ സംരഭം പൗർണ്ണമി ഹോട്ടൽ ആരംഭിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അത്തോളി പഞ്ചായത്തിലെ വേളൂർ വെസ്റ്റിൽ ആരംഭിച്ച സംരഭം പൗർണ്ണമി ഹോട്ടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ. അഭിനീഷ്, വാർഡ് മെമ്പർ വാസവൻ പൊയിലിൽ, വ്യവസായ ഓഫീസർ കെ.പി ശിബി, CDS ചെയർപേഴ്സൺ വിജില സന്തോഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ ബിന്ദുമഠത്തിൽ സ്വാഗതവും സജിത നന്ദിയും പറഞ്ഞു.

