സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി അന്തരിച്ചു
.
കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ യു എം അബ്ദുറഹ്മാൻ മൗലവി (86) അന്തരിച്ചു. മൊഗ്രാൽ കടവത്ത് ദാറുസ്സലാമിലായിരുന്നു താമസം. ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ, ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ശനിയാഴ്ച വസതിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം.




