KOYILANDY DIARY.COM

The Perfect News Portal

‘പൊലീസിന് സല്യൂട്ട്, രാഹുലിൻ്റെ അറസ്റ്റ് സ്ത്രീപീഡകരെ എങ്ങനെയാണ് പൊലീസ് സമീപിക്കുന്നത് എന്നതിൻ്റെ ഉദാഹരണം’: പി സതീദേവി

.

രാഹുലിനെ പിടിക്കാൻ തയ്യാറായി എന്നുള്ളത് കേരളത്തിലെ പൊലീസ് സേന സ്ത്രീപീഡകരെ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിൻ്റെ ഉദാരഹണരമാണെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. ജനപ്രതിനിധിയാണ് പീഡനക്കേസിൽ പിടിയിലായത്. നിരവധി പേരാണ് പീഡനത്തിന് ഇരയായത്. ഒടുവില്‍ പൊലീസ് പിടികൂടി. ഇതിലൂടെ സ്ത്രീകൾക്ക് കേരളത്തിൽ സുരക്ഷ ഉണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് അവര്‍ പറഞ്ഞു.

 

പൊലീസിന് സല്യൂട്ട്. നേരത്തെ വന്ന പരാതികൾ വനിതാ കമ്മീഷൻ പൊലീസിന് കൈമാറിയിരുന്നു. പീഡനം മാത്രമല്ല സാമ്പത്തികമായും യുവതിയെ പീഡിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി രാമകൃഷ്ണൻ പറഞ്ഞു. രാഹുലിന് കോൺഗ്രസ് സംരക്ഷണ കവചമൊരുക്കിയെന്നും രാജി കോൺഗ്രസ് ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് തന്നെയാണ്. പൊലീസിൻ്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒ‍ഴിയണമെന്ന് മന്ത്രി വി ശിവൻകുട്ടിയും ആവശ്യപ്പെട്ടു.

Advertisements

 

Share news