KOYILANDY DIARY.COM

The Perfect News Portal

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കും; മുഖ്യമന്ത്രി

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊടുപുഴയിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പോലീസിനെ കരുത്തുറ്റ, മാതൃകാപരമായ സേനയാക്കി മാറ്റി. സേനയിലെ മുഴുവൻ അംഗങ്ങളും മാതൃകാപരമായി മാറാൻ അസോസിയേഷൻ പ്രാപ്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.

കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോഴാണ് പുതിയ പോലീസ് നിയമം കൊണ്ടുവന്നത്. ജനമൈത്രി പോലീസ് ആരംഭിച്ചതും അക്കാലത്താണ്. ഇത് പോലീസിൽ നല്ല മാറ്റം കൊണ്ടുവന്നു. കേരള പോലീസിന് അതിൻ്റെ ഭാഗമായി നല്ല മുഖം ലഭിക്കുകയായിരുന്നു. സംഘടന എന്ന നിലയിൽ പോലീസ് അസോസിയേഷനും അതിൽ അഭിമാനിക്കാം എന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തിന് വർഗീയ സംഘർഷങ്ങൾ ഒഴിവാക്കി നിർത്താൻ കഴിയുന്നു. എന്തെങ്കിലും വർഗീയത തലപൊക്കിയാൽ പോലീസ് മുഖം നോക്കാതെ നടപടിയെടുക്കുന്നു. ആ വർഗീയ ശക്തികൾക്കല്ലാതെ പോലീസിൻ്റെ നടപടിയിൽ വിമർശനം ഉണ്ടായിട്ടില്ല. കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണ്. രാജ്യത്ത് ഇത്രയും ക്രമസമാധന നിലയുള്ളത് വേറെ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

Advertisements
Share news