വേതന പാക്കേജ് പുനർ നിർണ്ണയിക്കണം; ഫർക്കാ സമ്മേളനം

കൊയിലാണ്ടി: വേതന പാക്കേജ് അടിയന്തിരമായി പുനർനിർണ്ണയിക്കണമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ഫർക്കാ സമ്മേളനം ആവശ്യപ്പെട്ടു. എഫ്. സി. ഐ യിൽ നിന്നും റേഷൻ സാധനങ്ങൾ നേരിട്ട് റേഷൻ കടയിൽ എത്തിക്കുക, റേഷൻ കടകളുടെ എണ്ണം കുറയ്ക്കുവാനുള്ള സംസ്ഥാന സർക്കാറിൻ്റെ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചുള്ള സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, പുതുക്കോട്ട് രവീന്ദ്രൻ, മാലേരി മൊയ്തു, വി എം. ബഷീർ, വി.പി. നാരായണൻ, ടി. സുഗതൻ, കെ.കെ. പ്രകാശൻ, കെ.കെ. പരീത്, പി. വേണുഗോപാലൻ, ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു.
