KOYILANDY DIARY

The Perfect News Portal

കുട്ടിക്കഥകളും കവിതകളുമായി സായിശ്വേത കളി ആട്ടം വേദിയിൽ

കൊയിലാണ്ടി: കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനലിൽ ഓൺ ലൈൻ അധ്യാപനത്തിൽ താരമായ സായി ശ്വേത ടീച്ചർ കഥകളും കവിതകളുമായി കളി ആട്ടം വേദിയിൽ. തുടർന്ന് പ്രശസ്ത നാടക പ്രവർത്തകരായ കെ.വി.വിജേഷും കബനിയും സംഗീതോപകരണങ്ങളും പാട്ടുകളുമായി കുട്ടികൾക്ക് മുന്നിൽ നിറഞ്ഞാടി. വൈകീട്ട് നടന്ന പരിപാടിയിൽ ഡോ. അഭീഷ് ശശിധരൻ, ഗീത കെ. എസ്. രംഗപ്രഭാത് എന്നിവർ നാടകാനുഭവങ്ങൾ കുട്ടികളുമായി പങ്കിട്ടു.
Advertisements
പ്രശസ്ത പാവനാടക വിദഗ്ദൻ പാവ നിർമ്മാണത്തെക്കുറിച്ചും അവതരണത്തെക്കുറിച്ചും പരിശീലനം നൽകി. മനോജ് നാരായണന്റെ നേതൃത്വത്തിൽ നടക്കുന്ന കളി ആട്ടം നാടകകേമ്പിന്റെ ഭാഗമായ നാടകോത്സവത്തിൽ ഡോ. അഭീഷ് ശശിധരൻ രചനയും സംവിധാനവും നിർവ്വഹിച്ച് തിരുവനന്തപുരം രംഗപ്രഭാത് അവതരിപ്പിച്ച പട്ടങ്ങൾ, സാഹസികരായ കുഞ്ഞുറുമ്പുകൾ എന്ന നാടകവും എം.കെ മനോഹരന്റെ രചനയിൽ മനോജ് നാരായണൻ സംവിധാനം നിർവ്വഹിച്ച് കോഴിക്കോട് സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച കവിത എന്ന നാടകവും നിറഞ്ഞ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു.