KOYILANDY DIARY.COM

The Perfect News Portal

സൈരി തിരുവങ്ങൂർ സുവർണ ജൂബിലിക്ക് 28ന് സമാപനം

ചേമഞ്ചേരി: സൈരി തിരുവങ്ങൂർ സുവർണ ജൂബിലിക്ക് 28ന് സമാപനമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഒരു വർഷമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരികയായരുന്നു. സുവർണ ജൂബിലി സമാപനം ജനുവരി 26,  27, 28 തിയ്യതികളിൽ നടക്കുന്ന കലാപരിപാടികളോടെ തിരശ്ശീല വീഴും. സമാപന സമ്മേളനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് 26ന് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിക്കും.
മൺമറഞ്ഞ സൈരി ഭാരവാഹികളുടെ ഫോട്ടോ അനാഛാദനവും തുടർന്ന് സൈരി ബാലവേദിയുടെ കലാപരിപാടികളും അരങ്ങേറും. വനിതാവേദിയുടെ നൃത്ത
ശിൽപ്പം, ബാലവേദിയുടെ നാടകം എന്നിവയും വേദിയിലെത്തുന്നു. രണ്ടാം ദിനമായ ജനുവരി 27ന് സാംസ്ക്കാരിക സമ്മേളനത്തിൽ ജോൺ ബ്രിട്ടാസ് എം പി മുഖ്യാതിഥിയാവും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിക്കും പ്രതിഭകളെ ആദരിക്കൽ വനിതാവേദിയുടെ കലാപരിപാടികൾ, മുതിർന്നവരുടെ കോൽക്കളി, അറബനമുട്ട്, നാടകം എന്നിവയുണ്ടാകും.
ജനു: 28 മൂന്നാം ദിനം ഫോക്ക് ലോർ അക്കാഡമി ചെയർമാൻ ഡോ: കോയ കാപ്പാട്  മുഖ്യാതിഥിയാവും ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിക്കും. പ്രശസ്ത ഗായകൻ അലോഷി പാടുന്നു. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ എല്ലാദിവസവും 5.30 ന് പരിപാടികൾ ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ അശോകൻ കോട്ട്, വത്സൻ പല്ലവി, എം ബാലകൃഷ്ണൻ, പി കെ പ്രസാദ് എന്നിവർ പങ്കെടുത്തു.
Share news