സൈമ ലൈബ്രറി & റീഡിംഗ് റൂം ചെങ്ങോട്ടുകാവ് വായനാപക്ഷാചരണം സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു

കൊയിലാണ്ടി: സൈമ ലൈബ്രറി & റീഡിംഗ് റൂം ചെങ്ങോട്ടുകാവ് വായനാപക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. കെ. ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ. കെ. ബാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ‘നാരായണീൻ്റെ മൂന്നാണ്മക്കൾ’ എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച സുലോചന കുന്നുമ്മൽ, വിജയ വിജയൻ, സാവിത്രി മേലൂർ, സാവിത്രി ഹരിപദം എന്നിവരെ ആദരിച്ചു. ആർ. രാധാകൃഷ്ണൻ മാസ്റ്റർ, രാകേഷ് പുല്ലാട്ട്, ടി. മാധവൻ തുടങ്ങിയവർ സംസാരിച്ചു. എ. സുരേഷ് സ്വാഗതവും അഖിൽ രാജ് ഒ എസ് നന്ദിയും പറഞ്ഞു.
