കൊയിലാണ്ടി: സൈമ ലൈബ്രറി ചെങ്ങോട്ടുകാവ് ഗ്രന്ഥശാല ദിനാചരണത്തിൻ്റെ ഭാഗമായി പതാക ഉയർത്തലും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. ആർ. അശ്വിൻ രാധ് അദ്ധ്യക്ഷത വഹിച്ചു. രാഗേഷ് പുല്ലാട്ട് അക്ഷരം ദീപം തെളിയിച്ച് ഗ്രന്ഥശാല ദിന സന്ദേശം നൽകി. വൈശാഖ് കൃഷ്ണൻ സ്വാഗതവും എം സായൂജ് നന്ദിയും പറഞ്ഞു.