KOYILANDY DIARY.COM

The Perfect News Portal

സാഹിത്യ ശ്രേഷ്ഠ അവാർഡ് ഡോ. ഹസീനാ ബീഗത്തിന്

എറണാകുളം: സാഹിത്യ ശ്രേഷ്ഠ അവാർഡ് എഴുത്ത് കാരിയും, കവയത്രിയും, അബുദാബി മോഡൽ സ്കൂൾ പ്രധാനാധ്യാപികയുമായ ഡോ. ഹസീനാ ബീഗത്തിന്. എറണാകുളം ടൗൺ ഹാളിൽ നടന്ന സാക്ഷി സാഹിത്യ സർഗ്ഗോത്സവ പരിപാടിയോടനുബന്ധിച്ചായിരുന്നു അവാർഡ് ദാനവും അനുമോദനവും. ലോക കേരള സഭ അംഗം പി. കെ. കബീർ സലാലയാണ് അവാർഡ് നൽകിയത്. ടി. ജെ വിനോദ് എംഎൽഎ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഫാ. ഡോ. ചെറിയാൻ, ജസ്റ്റിസ് കെ .സുകുമാരൻ, കലാഭവൻ കെ എസ് പ്രസാദ്, കവയത്രി വിജയരാജമല്ലിക, അനസ് ബി, ഇന്ദിരാദേവി തുടങ്ങി ഒട്ടനവധി പ്രമുഖർ പങ്കെടുത്തു.
Share news