സാഹസ് യാത്രക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. നയിക്കുന്ന സാഹസ് യാത്രക്ക് കൊയിലാണ്ടി നോർത്ത് മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി ആനക്കുളങ്ങരയിൽ സ്വീകരണം നൽകി. ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റസിയ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.

ജെബി മേത്തർ എം.പി. ഗൗരി പുതിയോത്ത്, മുരളി തോറോത്ത്, ഫാത്തിമ റോഷ്ന, പി. രത്നവല്ലി, വി. കെ. ശോഭന, തങ്കമണി ചൈത്രം, കെ.എം. സുമതി പി.പി. നാണി, പ്രേമ ബാലകൃഷ്ണൻ, രമ്യ നിധീഷ്, സന്ധ്യ കരക്കോട്, ആമിനമോൾ, രാധ ഹരിദാസ്, ബേബി പയ്യാനക്കൽ എന്നിവർ പ്രസംഗിച്ചു.
