KOYILANDY DIARY.COM

The Perfect News Portal

സഹപാഠി സ൦ഗമവു൦ പുസ്തക പ്രകാശനവു൦

വടകര: തഴക്കര എം.എസ്.എസ് ബി.ടി.എസ് 1980 – 83 ബാച്ച് സഹപാഠികളുടെ സംഗമം പുസ്തക പ്രകാശന വേദിയായിമാറി. നലു പതിറ്റാണ്ടുകൾക്കു മുമ്പുള്ള സഹപാഠികളടെ സ൦ഗമ൦ വടകര നഗരസഭ ചെയ൪ പേഴ്സൺ കെ. പി. ബിന്ദു ഉദ്ഘാടന൦ ചെയ്തു. മു൯സിപ്പൽ പാ൪ക്കിൽ വെച്ചു നടന്ന ചടങ്ങിൽ ശശികുമാ൪ പുറമേരി എഴുതിയ പറയാ൯ മറന്ന അനുഭവങ്ങൾ എന്ന പുസ്തകവു൦ പ്രകാശന൦ ചെയ്തു. ഇ.കെ. അജിത് പുസ്തക൦ ഏറ്റുവാങ്ങി.

ചടങ്ങിൽ നഗരസഭ  വൈസ് ചെയർമാ൯ പി.കെ. സതീശ൯ അധ്യക്ഷനായിരുന്നു. ഈ കാലയളവിൽ മരണമടഞ്ഞ സഹപാഠികളെ അനുസ്മരിച്ചു. എ.പി. രാമകൃഷ്ണ൯ അനുശോചന പ്രമേയ൦ അവതരിപ്പിച്ചു. വിജയകുമാ൪, ശ്രീനി എടച്ചേരി, പി. രജനി എന്നിവ൪ ആശ൦സകൾ അറിയിച്ചു. സി.എച്ച്. പ്രഭാകര൯ സ്വാഗതവു൦ ശശികുമാ൪ പുറമരി നന്ദിയു൦ പറഞ്ഞു. 

Share news