KOYILANDY DIARY

The Perfect News Portal

ചുവന്ന തലക്കെട്ടിനെ കാവിയാക്കി; എല്‍ഡിഎഫിനെതിരെ വര്‍ഗീയ പ്രചാരണവുമായി മീഡിയ വണ്‍ ചാനല്‍; പൊളിച്ച് സോഷ്യല്‍ മീഡിയ

 

കോട്ടയം: വര്‍ഗീയത പടര്‍ത്തി  സിപിഐ എമ്മിനേയും ഇടതുപക്ഷത്തേയും അധിക്ഷേപിക്കാനുള്ള  മീഡിയ വണ്‍ ചാനലിന്റെ ശ്രമം കയ്യോടെ പിടികൂടി സോഷ്യല്‍ മീഡിയ. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനായി കലാശക്കൊട്ട് ദിവസമായ ഞായറാഴ്ച പാട്ടുപാടാനെത്തിയ സംഘത്തെ തലയില്‍ കാവിത്തുണി കെട്ടി പാട്ടുപാടുന്ന സംഘപരിവാറുകാരായി ചിത്രീകരിച്ചാണ് മീഡിയ വണ്‍ തങ്ങളുടെ വര്‍ഗീയ അജണ്ടക്ക് പുതുപ്പള്ളിയില്‍ തുടക്കമിട്ടത്.

അതേസമയം, ദൃശ്യങ്ങള്‍ വ്യാജമായി ഉണ്ടാക്കിയതാണ് എന്ന് ഉടനടി സോഷ്യല്‍ മീഡിയ തെളിയിക്കുകയായിരുന്നു.’ജെയ്ക്കിന് വേണ്ടി പാട്ട് പാടി വോട്ടുചോദിച്ച് പ്രവര്‍ത്തകര്‍’ എന്ന നിലയില്‍ കാവി തലക്കെട്ടുമായി നില്‍ക്കുന്ന ദൃശ്യം മീഡിയ വണ്‍ പ്രചരിപ്പിച്ചപ്പോള്‍ അതേ വ്യക്തികള്‍ ചുവന്ന തലക്കെട്ടുമായി പാട്ടുപാടുന്ന ദൃശ്യങ്ങള്‍ 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു.

 ‘ആര്‍എസ്എസ് രണഗീതത്തിന്റെ  താളത്തില്‍ ജെയ്ക്കിന് വേണ്ടി പാട്ട്പാടി  വോട്ടുചോദിച്ച്  പ്രവര്‍ത്തകര്‍’, എന്ന് ആദ്യം വാര്‍ത്ത നല്‍കിയ  മീഡിയ വണ്‍, പിന്നീടതിലെ രണഗീതം ആര്‍എസ്എസ് ഗണഗീതമാക്കി മാറ്റി. എന്നാല്‍ തുടര്‍ന്നും തങ്ങളുടെ വര്‍ഗീയ പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍, ‘ജെയ്ക്കിന് വേണ്ടി പാട്ടുപാടി വോട്ടുചോദിച്ച് പ്രവര്‍ത്തകര്‍’ എന്ന് ഫേസ്ബുക്ക് തലക്കെട്ട്  തിരുത്തുകയായിരുന്നു.

Advertisements

അപ്പോഴും ചുവന്ന കൊടിക്ക് പകരം കാവിക്കൊടി വ്യാജമായി നിര്‍മിച്ച് യുഡിഎഫ് അനുകൂല മാധ്യമ അജണ്ട മീഡിയ വണ്‍ തുടര്‍ന്നു. ചാനലിനെതിരെ  പ്രതിഷേധം ഇപ്പോഴും തുടരുകയാണ്‌.