KOYILANDY DIARY.COM

The Perfect News Portal

സുരക്ഷ പാലിയേറ്റീവ് കൊല്ലം മേഖല ഹോം കെയർ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കൊല്ലം മേഖല ഹോം കെയർ പ്രവർത്തനം ആരംഭിച്ചു. കൊല്ലം മേഖലാതല ഉദ്ഘാടനം കൊയിലാണ്ടി സോണൽ കൺവീനർ സി.പി. ആനന്ദൻ ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് നിർവ്വഹിച്ചു. രാധാകൃഷ്ണൻ. പി.കെ. അധ്യക്ഷത വഹിച്ചു.
നഴ്സും വളണ്ടിയറും അടങ്ങുന്ന സംഘത്തിൻ്റെ നേതൃത്വത്തിൽ  കിടപ്പിലായ രോഗികളെയും, വയോജനങ്ങളെയും വീടുകളിലെത്തി പരിചരിക്കാനുളള സേവനം  പ്രവർത്തനങ്ങൾക്കാണ് ഇതോടെ കൊല്ലം മേഖലയിൽ തുടക്കമായത്. പി. കെ. ഷൈജു, നഴ്സ് ജിഷ എന്നിവർ സംസാരിച്ചു. മേഖലാ കൺവീനർ സി.കെ. ഹമീദ് സ്വാഗതം പറഞ്ഞു. 
Share news