സ്ത്രീധനത്തിനെതിരെ സധൈര്യം നൈറ്റ് വാക്ക് സംഘടിപ്പിച്ചു
കൊയിലാണ്ടി: മൂടാടി മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സധൈര്യം നൈറ്റ് വാക്ക് സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ്സ് പയ്യോളി ബ്ലോക്ക് പ്രസിഡണ്ട് മോളി, മൂടാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രജി സജേഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. രജി സജേഷ് കെ ലീല ശങ്കരൻ, ശ്രീവള്ളി കെ എം, കൊന്നയ്ക്കൽ താഴ പ്രേമ, മല്ലിക., നിത്യ സുരേഷ്, വാർഡ് മെമ്പർ ലതിക എന്നിവർ നേതൃത്വം നൽകി.
