KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിൽ നിറപുത്തരി; ദർശനത്തിന് എത്തിയത് ആയിരങ്ങൾ

ശബരിമലയിൽ നിറപുത്തരി പൂജകൾ നടന്നു. രാവിലെ 5.30 നും 6. 30 നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു നിറപുത്തരി പൂജകൾ. തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് നെൽകതിർ കറ്റകൾ കൊടിമരത്തിന് സമീപത്ത് നിന്ന് കിഴക്കേ മണ്ഡപത്തിലേക്കും പ്രത്യേക പൂജകൾക്ക് ശേഷം ശ്രീകോവിലിലേക്കും എത്തിച്ചു.

തുടർന്നാണ് നിറപുത്തരി പൂജകൾ നടന്നത്. പൂജകൾക്ക് ശേഷം നെൽകതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു. പൂജകൾ കണ്ടു തൊഴാനും നെൽകതിരുകൾ വാങ്ങാനുമായി നൂറുകണക്കിന് ഭക്തനാണ് രാവിലെ മുതൽ കാത്തുനിന്നത്. പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Share news