ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ്ണ മോഷണം: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും

.
ശബരിമലയിലെ തട്ടിപ്പ് കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. പ്രതിപട്ടികയിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും പിന്നാലെ ചോദ്യം ചെയ്യാനാണ് എസ് ഐ ടി തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എല്ലാ പ്രതികൾക്കും ഇന്ന് നോട്ടീസ് നൽകിയേക്കുമെന്നാണ് സൂചന.


കഴിഞ്ഞ ദിവസം ചെന്നൈ സ്മാർട്ട് ക്രിയേഷൻ ജീവനക്കാരിൽ നിന്ന് സംഘം മൊഴിയെടുത്തിരുന്നു. ശബരിമല സന്നിധാനത്ത് എത്തി രേഖകൾ പരിശോധിക്കുകയും ശാന്തിയും ദേവസ്വം ജീവനക്കാരോടും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.

ദ്വാരപാലക ശില്പത്തിലെയും വാതിൽ പടിയിലേയും സ്വർണ മോഷണത്തിൽ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ട് എഫ്ഐആറിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. രണ്ടാമത്തെ എഫ് ഐ ആറിൽ 2019ലെ ദേവസ്വം ബോർഡിനേയും പ്രതിചേർത്തിട്ടുണ്ട്. 2019ലെ ദേവസ്വം ബോര്‍ഡിൻ്റെ തീരുമാനത്തെ തിരുത്തിയതിന് അന്നത്തെ ബോര്‍ഡ് സെക്രട്ടറി ജയശ്രീക്കെതിരയും കേസെടുത്തിട്ടുണ്ട്. തിരുത്തി എന്നുള്ളതിനുള്ള തെളിവ് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.

