KOYILANDY DIARY.COM

The Perfect News Portal

വിഷു പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

വിഷു പൂജകൾക്കായി ശബരിമല നട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ഏപ്രിൽ 14 അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവിൽ വിഷുക്കണി ഒരുക്കി നടക്കും പതിനഞ്ചാം തീയതി പുലർച്ചെ നാലുമണി മുതൽ ഏഴ് മണി വരെയാണ് വിഷുക്കണി ദർശനം. ദർശനത്തിനായി എത്തുന്ന ഭക്തർ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യുകയോ പമ്പ ഗണപതി ക്ഷേത്ര നടപ്പന്തലിൽ എത്തി പാസ് എടുക്കുകയോ ചെയ്യണം.

നട തുറക്കുന്ന നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ 12 മുതൽ രാവിലെ 4.30- ന് പള്ളി ഉണർത്തൽ, 5.00- ന് നട തുറക്കൽ, നിർമ്മാല്യ ദർശനം എന്നിവ ഉണ്ടാകും.തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമവും, 5:30 മുതൽ 9.00 വരെ നെയ്യഭിഷേകവും അഷ്ടാഭിഷേകവും ഉണ്ടായിരിക്കുന്നതാണ്.

രാത്രി 10.00 മണിക്കാണ് നടയടയ്ക്കുക. പതിനഞ്ചാം തീയതി പുലർച്ചെ 4.00 മണി മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനം. ഭഗവാനെ കണി കാണിച്ചശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഒരുക്കുക. തുടര്‍ന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് കൈനീട്ടം നൽകുന്നതാണ്. ഏപ്രിൽ 12 മുതൽ 19 വരെ വിവിധ പൂജകൾ ക്ഷേത്രത്തിൽ നടക്കും.

Advertisements
Share news