ശബരിമല മണ്ഡല പൂജ; വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ
.
ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. ഡിസംബർ 26 ന് മുപ്പതിനായിരം പേർക്കും ഡിസംബർ 27 ന് 35,000 പേർക്കും വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള അവസരം ഉണ്ടാവും. സ്പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതമാണ് ഈ ദിവസങ്ങളിൽ അനുവദിക്കുക.

സന്നിധാനത്ത് തിരക്ക് കൂടുന്നത് അനുസരിച്ച് പമ്പയിൽ നിന്നും തിരക്ക് നിയന്ത്രിക്കും. നിലയ്ക്കലും തിരക്ക് നിയന്ത്രിച്ച് തന്നെയാണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുന്നതും. എന്നിരുന്നാലും മണിക്കൂറുകളോളം ക്യൂവിൽ കാത്തു നിൽക്കേണ്ട സാഹചര്യമോ, ദർശനം ലഭിക്കാതെ മടങ്ങേണ്ട സാഹചര്യമോ ഇല്ല. സന്നിധാനത്ത് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും സുഗമമായ ദർശനം ഒരുക്കാൻ പോലീസിനും ദേവസ്വം ബോർഡിനും സാധിക്കുന്നു. കൃത്യമായ ഇടവേളകളിൽ സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് വെള്ളവും മറ്റു ലഘു ഭക്ഷണങ്ങളും നൽകുന്നതിലും യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല.




