KOYILANDY DIARY.COM

The Perfect News Portal

ശബരിമല മതേതരത്വത്തിൻറെ പ്രതീകം; മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ശബരിമല മതേതരത്വത്തിൻറെ പ്രതീകമാണെന്നും മതേതര തീർത്ഥാടന കേന്ദ്രമാണെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. എല്ലാവരും ഒന്നു ചേരുന്ന സ്ഥലം ആയതിനാൽ ഇന്നത്തെ കാലത്ത് ശബരിമലക്ക് വലിയ പ്രസക്തിയുണ്ട്. സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളിലും  തീർത്ഥാടർക്ക് സൗകര്യങ്ങൾ നൽകുന്നതിനായി ക്രമീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

മനുഷ്യർ തമ്മിലുള്ള ഒരുമ വളർത്തിയെടുക്കുന്നതായിരിക്കണം ഈ തീർത്ഥാടനം. കെണിവെച്ച് പിടിക്കുക എന്നുള്ള സ്വഭാവം മാറണമെന്നും തുറന്ന മനസ്സോടുകൂടി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി. തീർത്ഥാടനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. പരമാവധി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 

ഇത്തവണ കൂടുതൽ തീർത്ഥാടകരെ പ്രതീക്ഷിയ്ക്കുന്നുണ്ട്. അതിനാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഇതര സംസ്ഥാന ഭക്തർക്ക് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അതേസമയം ഭക്തർക്ക് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ ഇടപെട്ട് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

Advertisements
Share news