ശബരിമല സ്വർണ മോഷണ കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും SIT ഇന്ന് കസ്റ്റഡിയിൽ വാങ്ങും
.
ശബരിമല സ്വർണ മോഷണ കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ് ഐ ടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.

അതേസമയം, സ്വർണ മോഷണത്തില്‍ ഉൾപ്പെട്ട ഉന്നത വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലും മുരാരി ബാബു പ്രതിയാണ്.

ബോർഡ് തീരുമാനം അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും സ്വർണ മോഷണത്തില്‍ പങ്കില്ലെന്നുമാണ് മുരാരി ബാബു വാദിച്ചതെങ്കിലും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.




