ശബരിമല സ്വർണ മോഷണ കേസ്: എസ് ജയശ്രീയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞു
.
ശബരിമല സ്വർണ മോഷണ കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് താൽക്കാലികമായി തടഞ്ഞു. കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം തേടി ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ജയശ്രീയുടെ ഹർജി പരിഗണിച്ചത്.

കേസിൽ അടുത്ത മാസം 8,9 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. ജയശ്രീയുടെയും ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
Advertisements




