ശബരിമല സ്വർണ മോഷണകേസ്: തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
.
ശബരിമല സ്വർണ മോഷണകേസിലെ ഏഴാം പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് തീരുമാനം.

ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ വാസുവിൻ്റെ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ പി മോഹൻരാജ് ആണ് എൻ വാസുവിന് വേണ്ടി കോടതിയിൽ ഹാജരായത്. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ പത്മകുമാറിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിൻ്റെ അപേക്ഷ മറ്റന്നാൾ പരിഗണിക്കും.
Advertisements




