KOYILANDY DIARY.COM

The Perfect News Portal

ശബരിമല ദർശനം ഇനി പൂർണമായും ഓൺലൈൻ ബുക്കിങ് വഴി

പത്തനംതിട്ട: ശബരിമല ദർശനം ഇനി പൂർണമായും ഓൺലൈൻ ബുക്കിങ് വഴി. പ്രതിദിനം 80,000 പേർക്ക്‌ ദർശനം നിജപ്പെടുത്തിയതും തിരക്കും പൊലീസ്‌ റിപ്പോർട്ടും പരിഗണിച്ചാണ്‌ തീരുമാനമെന്ന്‌ മന്ത്രി വി എൻ വാസവൻ മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാൽ ദർശനം ലഭിക്കാതെ ആരും മടങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അത്തരം കേസുകൾ പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല റിപ്പോർട്ടിങ്ങിന്‌ മാധ്യമപ്രവർത്തകർക്ക്‌ അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഹൈക്കോടതി നിർദേശപ്രകാരമാണ്‌. പകരം ക്രമീകരണം ദേവസ്വം ബോർഡിന് ഏർപ്പെടുത്താൻ കഴിയുമോയെന്ന് കോടതിയോട്‌ ചോദിക്കും. കഴിഞ്ഞദിവസം നടന്ന ശബരിമല അവലോകനയോഗം ക്രമസമാധാനപ്രശ്നം ചർച്ച ചെയ്യാനുള്ളതായിരുന്നില്ല. അതുകൊണ്ടാണ്‌ എഡിജിപി എം ആർ അജിത്‌കുമാർ പങ്കെടുക്കാതിരുന്നത്‌– മന്ത്രി പറഞ്ഞു.

Share news