KOYILANDY DIARY.COM

The Perfect News Portal

ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു

ന്യൂഡല്‍ഹി: ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു. വിനോദ സഞ്ചാര മേഖലയ്ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണിതെന്ന് വ്യോമയാന വകുപ്പിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നിര്‍മാണത്തിന് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.


വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി നിലവില്‍ കണ്ടെത്തിയ കോട്ടയം ചെറുവള്ളിയിലുള്ള ഭൂമിക്കാണ് അനുമതി ലഭിച്ചത്. 48 കിലോമീറ്ററാണ് വിമാനത്താവളത്തില്‍ നിന്നും ശബരിമലയിലേക്കുള്ള ദൂരം. ഇതോടെ ധാരാളം വിദേശ തീര്‍ഥാടകരുള്‍പ്പെടെ ശബരിമലയിലെത്തുമെന്നാണ് കരുതുന്നത്. നിലവില്‍ പ്ര​ദേശത്ത് സാമൂഹികാഘാത പഠനം നടന്നു വരികയാണ്.

Share news