KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ ഗ്രാമീണ റോഡുകൾ നവീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്‌ തുക വകയിരുത്തുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു. നിർമാണ പ്രവൃത്തിക്ക്‌ 1000 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽനിന്നുള്ള തുകയായിരിക്കും റോഡ്‌ നവീകരണത്തിന്‌ അനുവദിക്കുക.  

നവകേരള സദസ്സുകളില്‍ ഉയര്‍ന്നുവന്ന നിർദേശങ്ങള്‍ നടപ്പാക്കുന്നതിനായി എല്ലാ മണ്ഡലത്തിലും ഒരു പദ്ധതിയെങ്കിലും ഉറപ്പാക്കും. ബജറ്റില്‍ 1000 കോടി രൂപ നേരത്തേ നീക്കിവെച്ചിരുന്നു. ക്ഷീര വികസന വകുപ്പിന്റെ ബീജ ഉൽപ്പാദന മേഖലയില്‍ ആവശ്യമായ മാച്ചിങ് ഫണ്ട് ഉറപ്പാക്കും. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിക്കായി 20 കോടികൂടി നൽകും. ഇതുകൂടി ചേരുമ്പോൾ ആകെ 120 കോടിയാകും. 

 മറ്റ്‌ പ്രഖ്യാപനങ്ങൾ: 

Advertisements

●സഹകരണ മേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ക്ക് സഹായം
● സഹകരണ റൈസ് മില്ലുകള്‍, റബ്കോ തുടങ്ങിയവയുടെ പ്രവര്‍ത്തനം 
   കൂടുതല്‍ സജീവമാക്കാന്‍ സര്‍ക്കാര്‍ സഹായം
● പൂരക്കളി അക്കാദമിക്ക് സര്‍ക്കാര്‍ സഹായം തുടരും
●ജിഎസ്‌ടി രഹസ്യവിവര കൈമാറ്റത്തിന് പ്രതിഫലം 
   നല്‍കുന്ന പദ്ധതി ശാക്തീകരിക്കും
●ശാസ്താംകോട്ട കായല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി

Share news