KOYILANDY DIARY.COM

The Perfect News Portal

റൂറൽ ജില്ലാ പോലീസ് വയോജന സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: റൂറൽ ജില്ലാ പോലീസ് സംഘടിപ്പിച്ച പോലീസ് വയോജന സംഗമം കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്നു. റൂറൽ ജില്ലാ പോലീസ് മേധാവി കെ. ഇ ബൈജു IPS ഉദ്ഘാടനം നിർവ്വഹിച്ചു. റൂറൽ ജില്ലാ അഡീഷണൽ SP എ.പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വളയം SHO അനിൽകുമാർ എൻ.കെ, എടച്ചേരി SHO ഷിജു ഇ.കെ, കൊയിലാണ്ടി. SI ആർ.സി ബിജു എന്നിവർ സംസാരിച്ചു.
.
.
റൂറൽ ജില്ലയിലെ 21 പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 500 ഓളം പേർ പങ്കെടുത്തു. റൂറൽ ജില്ലാ പോലീസ് വനിതാ വിഭാഗം അവതരിപ്പിച്ച ‘അനന്തരം ആനി’ എന്ന നാടകം അരങ്ങേറി. തുടർന്ന് അസി. സബ്ബ് ഇൻസ്പക്ടർ ജമീല വയോജനങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തെ അധികരിച്ച്  ക്ലാസ് നയിച്ചു.
Share news