KOYILANDY DIARY.COM

The Perfect News Portal

റൂറൽ ജില്ലാ പൊലീസ് ലഹരി വിരുദ്ധ ദിനാചരണത്തിന് സൈക്കിൾ റാലിയോടെ തുടക്കം

വടകര: കോഴിക്കോട് റൂറൽ ജില്ലാ പൊലീസിന്റെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന് സൈക്കിൾ റാലിയോടെ തുടക്കം. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ പൊലീസ് മേധാവി കെ. ഇ. ബൈജു ഫ്ലാഗ്ഓഫ് ചെയ്തു. 21 പേരടങ്ങിയ സൈക്കിൾ റാലി റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. 26 ന് താമരശ്ശേരിയിൽ റാലി സമാപിക്കും.

തിങ്കളാഴ്‌ച റാലി വടകരയിൽ നിന്നാരംഭിച്ച് ചോമ്പാല, എടച്ചേരി, നാദാപുരം, വളയം സ്റ്റേഷൻ പരിധിയിൽ സ്വീകരണശേഷം കുറ്റ്യാടിയിൽ സമാപിച്ചു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്ന സുംബ നൃത്തത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ കുട്ടിപ്പൊലീസും അണിനിരന്നത് ഉദ്ഘാടന ചടങ്ങിന് മാറ്റേകി. ഒപ്പുശേഖരണം, സ്കൂളുകളിൽ ഉപന്യാസമത്സരം, ബോധവൽക്കരണ ക്ലാസ്, റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളുകളിലും അസംബ്ലി സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.

 

അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് എ പി ചന്ദ്രൻ അധ്യക്ഷനായി. ഡിവൈഎസ്‌പി ആർ ഹരിപ്രസാദ്, ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വി വി ബെന്നി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ സി സുഭാഷ് ബാബു, ഡിസിആർബി ഡിവൈഎസ്‌പി സുരേഷ് ബാബു, ഇൻസ്പെക്ടർ കെ മുരളീധരൻ എന്നിവർ സംസാരിച്ചു.

Advertisements

 

Share news