KOYILANDY DIARY.COM

The Perfect News Portal

അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ

പത്തനംതിട്ട അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് എക്സൈസ് പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.

എൻ ഡി പി എസ് ആക്ട് പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജിതിനെ എക്‌സൈസ് അറസ്റ്റ് ചെയ്യുന്നത്. ജിതിന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ പറ്റിയും എക്‌സൈസ് വിശദമായി അന്വേഷിക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി എക്‌സൈസ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ജിതിനെയും പിടികൂടുന്നത്.

Share news